കണ്ണൂര്‍ നഗരത്തില്‍ ലോറി ഡ്രൈവറെ കുത്തിക്കൊന്നു

 

കണ്ണൂർ : കണ്ണൂര്‍ നഗരത്തില്‍ ചരക്കുലോറി ഡ്രൈവറെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തി.

കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കെ ത്ത് വിഡി ജിന്റോയാണ് (39) കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജിന്റോ വിനെ കൊലപ്പെടുത്തിയതാണെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇൻസ്പെക്ടര്‍ പി എം ബിനുമോഹനും സംഘവും പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരെ ചോദ്യം ചെയ്തു വരികയാണ്.