ഡോ.പ്രദീപ്കുമാര്‍ തൂങ്ങിമരിച്ച നിലയില്‍.
പയ്യന്നൂര്‍: ഡോക്ടറെ ക്ലിനിക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധന്‍ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാര്‍(45) ആണ് മരിച്ചത്.
പയ്യന്നൂര്‍ ബൈപ്പാസ് റോഡിലെ ക്ലിനിക്കില്‍ രാത്രി ഏഴരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.
കാസര്‍ഗോഡ് ഓലാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഇ എന്‍.ടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.
ഏകമകന്‍: ആരുഷ്.
പരേതനായ ഗോവിന്ദന്‍ കാര്‍ത്യായനി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ഡോ.പവിത്രന്‍(കോഴിക്കോട് മെഡിക്കല്‍ കോളേജ്), ബീന(അധ്യാപിക).