ചെറുകുന്ന് ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.കൃഷ്ണന്‍ വഞ്ചനകേസില്‍ ജയിലിലായി.

തളിപ്പറമ്പ്: ഇന്ദിരാവികാസ് പത്രികയില്‍ തിരിമറി നടത്തിയ കേസില്‍ ചെറുകുന്ന് ഗ്രാമപഞ്ചായത്തംഗം റിമാന്‍ഡില്‍.

പത്താം വാര്‍ഡായ മുണ്ടപ്രത്തെ അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.കൃഷ്ണന്‍(58)നെയാണ് വാറണ്ട് ആയതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

1998 ലാണ് സംഭവം.

ഈ കേസില്‍ തളിപ്പറമ്പ് കോടതി ശിക്ഷിച്ചിരുന്നു.

ഇതിന്‍മേല്‍ പ്രതി സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.

തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

പോസ്റ്റല്‍ വകുപ്പില്‍ ജോലി ചെയ്യവെയാണ് തട്ടിപ്പ് നടത്തിയത്.