മാരകലഹരിമരുന്നായ ഹെറോയിനുമായി രണ്ടുപേര്‍ അറസ്റ്റില്‍.
മാഹി: ഹെറോയിനുമായി രണ്ടു പേര്‍ മാഹിയില്‍ പോലീസ് പിടിയിലായി.

വിദ്യാര്‍ത്ഥികള്‍ക്കും മറ്റും എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പന ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ മാസം മൂന്ന് പേരെ മാഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എം.മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49), തലശ്ശേരി ഒ.വി.റോഡിലെ അര്‍ഷാദ് (34) എന്നിവര്‍ ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാഹി കോടതി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
എസ്.ഐ പി.പ്രദീപ്, എ.എസ്.ഐമാരായ കിഷോര്‍കുമാര്‍, സുനില്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വിനീഷ്, വിനിദേഷ്, ശ്രീജേഷ്, റിജേഷ്, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
