ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കണം-

പിലാത്തറ: കോവിഡ് മൂലം തുറക്കാന്‍ കഴിയാത്ത ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും, പിഴപ്പലിശയും ഒഴിവാക്കണമെന്നും, വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ബ്യൂട്ടി പാര്‍ലര്‍സ് ഓണേര്‍സ് മാടായി ഏരിയ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വിജയന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പങ്കജവല്ലി മുഖ്യപ്രഭാഷണം നടത്തി മെമ്പര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു.

കെ.പി.ഉണ്ണികൃഷ്ണന്‍ ഐഡി കാര്‍ഡ് വിതരണം ചെയ്തു. ജയശ്രീ കണ്ണന്‍, സജിത മോഹന്‍ദാസ്, കെവി മനോഹരന്‍, കെ.സി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു.