Skip to content
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി.
ചിക്കന്‍, മല്‍സ്യം, ബീഫ്, പൊറോട്ട, തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് വെളളിയാഴ്ച്ച രാവിലെ നടന്ന പരിശോധനയില്‍ പിടിച്ചത്.
എസ് എന്‍ പാര്‍ക്കിലെ കഫേ മൈസൂണ്‍, താവക്കരയിലെ ഫുഡ് വേ, കൊയിലിക്ക് സമീപത്തെ ഹോട്ട് പോട്ട്, ബെനാലെ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചത്.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.പി.ബൈജു, എച്ച് ഐ മാരായ സി.ഹംസ, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്