രവീന്ദ്രജയിന്‍-ആശാ ഭോസ്‌ളെ-ഹേമലത-ആദ്യമായി മലയാളത്തില്‍. സുജാത-@46.

 

നിരവധി പ്രത്യേകതകള്‍ നിറഞ്ഞ ഒരു സിനിമയാണ് 1977 ആഗസ്ത്-19 ന് റിലീസ് ചെയ്ത ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ സിനിമയായ സുജാത.

ആശാഭോസ്ലേ, ഹേമലത എന്നീ ഹിന്ദി ഗായികമാരേയും രവീന്ദ്രജയില്‍ എന്ന സംഗീതസംവിധായകനെയും മലയാളത്തിന് പരിചയപ്പെടുത്തിയ സിനിമ.

പ്രേംനസീര്‍, എം.ജി.സോമന്‍, ജയഭാരതി, നന്ദിതാബോസ്, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, ജോസ് പ്രകാശ്, ബഹദൂര്‍, പട്ടംസദന്‍, പൂജപ്പുര രവി, പത്മപ്രിയ, മല്ലികാ സുകുമാരന്‍, രാജകോകില, സുകുമാരി, കെ.എ.വാസുദേവന്‍ എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

നാടകകൃത്ത് കെ.ടി.മുഹമ്മദാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്.

യു.രാജഗോപാല്‍ ക്യാമറയും എം.എസ്.മണി എഡിറ്റിംഗും കൈകാര്യം ചെയ്തു.

എസ്.കൊന്നനാട്ട് കലാസംവിധാനവും എസ്.എ നായര്‍ ഡിസൈനിംഗും നിര്‍വ്വഹിച്ചു.

കല്‍പ്പകാ റിലീസാണ് വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-മങ്കൊമ്പ് ഗോപാലകൃഷ്ണന്‍-സംഗീതം-രവീന്ദ്ര ജയിന്‍).

1-ആശ്രിതവല്‍സലനെ കൃഷ്ണാ-ഹേമലത.

2-കാളിദാസന്റെ കാവ്യഭാവനയെ-യേശുദാസ്.

3-സ്വയംവരശുഭദിന മംഗളങ്ങള്‍-ആശ ഭോസ്‌ളെ.

4-താലിപ്പൂ പീലിപ്പൂ-യേശുദാസ്.