താലൂക്ക് വികസനസമിതികള്‍ക്ക് പച്ചക്കൊടികാട്ടി റവന്യൂമന്ത്രി

തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയോഗം ഡിസംബര്‍ മാസത്തില്‍ പുനരാരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍.

കഴിഞ്ഞ 20 മാസങ്ങളായി മുടങ്ങിക്കിടക്കുന്ന താലൂക്ക് വികസന സമിതി യോഗങ്ങള്‍ അടുത്തമാസം പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി റവന്യൂമന്ത്രി കെ.രാജന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. 

  പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ പരാതിപരിഹാര സംവിധാനമായി കണക്കാക്കിയ വികസനസമിതികള്‍ കോവിഡ് മഹാമാരിയെതുടര്‍ന്നാണ് നിര്‍ത്തിവെച്ചത്.

സര്‍ക്കാര്‍ മേഖലയിലെയും പൊതു-സ്വകാര്യ മേഖലയകളിലേയും എല്ലാ സംരംഭങ്ങളും പുനരാരംഭിച്ച സാഹചര്യത്തിലും താലൂക്ക് വികസന സമിതികള്‍ മുടങ്ങുന്നത് വലിയ പരാതികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

അതാത് താലൂക്കുകളിലെ ഉദ്യോഗസ്ഥ മേധാവികളും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച്ച താലൂക്ക് ഓഫീസുകളില്‍ യോഗം ചേര്‍ന്ന്

പൊതുജനങ്ങളുടെ പരാതികള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണാനുദ്ദേശിച്ചാണ് വികസന സമിതികള്‍ രൂപീകരിച്ചത്. 1991 ല്‍ റവന്യൂമന്ത്രിയായിരുന്ന കെ.എം.മാണിയാണ് താലൂക്ക്‌സഭ എന്ന പേരില്‍ ഇത് ആരംഭിച്ചത്.

അന്ന് വിപുലമായ അധികാരങ്ങള്‍ താലൂക്ക്‌സഭക്ക് ഉണ്ടായിരുന്നു. പിന്നീട് അധികാരങ്ങളില്‍ കുറവുവരുത്തിയാണ് താലൂക്ക് വികസനസമിതികള്‍ എന്ന പേരില്‍ ഇന്നത്തെ സംവിധാനം നിലവില്‍വന്നത്.

നൂറുകണക്കിന് പരാതികളാണ് താലൂക്ക് വികസനസമിതികൡ പരിഗണനക്കെത്തിയിരുന്നത്.