രൂപ റിയാലാക്കി മാറ്റല്‍-പൂവ്വം സ്വദേശിയുടെ 7.35 ലക്ഷം നഷ്ടപ്പെട്ടതായി പരാതി.

തളിപ്പറമ്പ്: ഇന്ത്യന്‍ രൂപക്ക് പകരം റിയാല്‍ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7.35 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി, രണ്ടുപേര്‍ക്കെതിരെ കേസ്.

പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 ഫര്‍ഗാന ജില്ലക്കാരനായ ആഷിഖ് ഖാന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ആഗസ്ത് 11 നായിരുന്നു സംഭവം നടന്നത്.

പൂവ്വം കാര്‍ക്കീലിലെ പുന്നക്കന്‍ വീട്ടില്‍ പി.ബഷീറിനാണ്(40) പണം നഷ്ടപ്പെട്ടത്.

ഉച്ചക്ക് 2.30 ന് ഇവര്‍ താമസിക്കുന്ന കാക്കാത്തോട്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് 7.35 ലക്ഷം രൂപ കൈമാറിയത്.

എന്നാല്‍ റിയാല്‍ തരാതെ വഞ്ചിച്ചുവെന്നാണ് പരാതി. പ്രതി ആഷിഖ് ഖാന്റെ പേരില്‍ സമാനമായ സംഭവത്തില്‍ വളപട്ടണം പോലീസും കേസെടുത്തിട്ടുണ്ട്.