രണ്ട് മക്കളെ ഉപേക്ഷിച്ച് യുവാവിനോടൊപ്പം മുങ്ങിയ യുവതി അറസ്റ്റില്‍-

പയ്യന്നൂര്‍: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യയെ കണ്ണൂരില്‍ വെച്ച് പോലീസ് പിടികൂടി.

പയ്യന്നൂര്‍ കൊറ്റിയിലെ പ്രവാസി യുവാവിന്റെ ഭാര്യ സഹലയെ(27)യാണ് കണ്ണൂര്‍ പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ വച്ച് എസ് ഐ പി.വിജേഷ്, എ എസ് ഐ എ.ജി.അബ്ദുള്‍ റൗഫ്, സി പി ഒ മാരായ ബിനീഷ്, ആഷ എന്നിവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് പിടികൂടിയത്.

ഒമ്പതും എട്ടും വയസ്സുകളുളള രണ്ട് പെണ്‍കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചാണ് സഹല കുഞ്ഞിമംഗലത്തെ രാഹുല്‍ (27) എന്ന യുവാവിനൊപ്പം ഒളിച്ചോടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവര്‍ പയ്യാമ്പലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്.

പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ യുവതിയും കാമുകനും ബാംഗ്ലൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിദഗ്ദ്ധ നീക്കത്തിലൂടെ ഇന്ന് പുലര്‍ച്ചെ പോലീസ് പിടികൂടുകയായിരുന്നു.