കുട്ടിച്ചേട്ടന്‍ 26 ദിവസമായി കിടക്കയില്‍- കന്നുകാലി ശല്യത്തിന്റെ ഇര-
തളിപ്പറമ്പ്: നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കന്നുകാലി ശല്യത്തിന്റെ ഇരയായി ഊരക്കാട്ട് പൗലോസ് 26 ദിവസമായി കിടക്കയില്‍.

തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷിയായ ഇദ്ദേഹം ഒക്ടോബര്‍ 13 ന് രാവിലെ നാലരയോടെ കാഞ്ഞിരങ്ങാട് ജൂബിലിനഗറിലെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് ബൈക്കില്‍ വരുന്നതിനിടയില്‍ ടാഗോര്‍ വിദ്യാനികേതനടുത്തുവെച്ചാണ് റോഡിലേക്ക് ഓടിക്കയറിയ പശുക്കളെ തട്ടി ബൈക്ക് ഉള്‍പ്പെടെ മറിഞ്ഞുവീണത്.
ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കണ്ണൂരിലെ ആശുപത്രിയിലും ചികില്‍സ തേടിയശേഷം വീട്ടില്‍ ബെഡ്റെസ്റ്റിലാണ്.
വലതുകാലിനും തലക്കുമാണ് പരിക്കേറ്റത് ഇനിയും മാസങ്ങളോളം ചികില്‍സ നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കടുത്ത തലചുറ്റല്‍ കാരണം എഴുന്നേറ്റ് നടക്കാനും വിഷമം നേരിടുന്നുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പും ഇദ്ദേഹം കന്നുകാലിശല്യത്തിന്റെ അരയായി അപകടത്തില്‍ പെട്ടിരുന്നു.
തളിപ്പറമ്പ് നനഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടുന്നത് മാസങ്ങളായി നിര്‍ത്തിവെച്ചിരിക്കയാണ്.
ഇതോടെ നൂറുകണക്കിന് കന്നുകാലികളാണ് വിവിധ ഭാഗങ്ങളിലായി അലഞ്ഞുതിരിയുന്നത്.
പുലര്‍കാലത്തും രാവിലെയുമാണ് ഇവയുടെ ശല്യം കൂടുതലാവുന്നത്.
കന്നുകാലികളെ പിടികൂടുന്നതിന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
