പേരാവൂരില്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി .

പേരാവൂര്‍: വന്‍ പുകയില ഉല്‍പ്പന്ന വേട്ട, പേരാവൂര്‍ പോലീസ് ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ മുരിങ്ങോടി നമ്പിയോട്ടിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് വന്‍ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി.

24 ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്പന്നത്തിന് ഏകദേശം എട്ട് ലക്ഷത്തോളം രൂപ വില വരും.

സംഭവവുമായി ബന്ധപ്പെട്ട് പാന്‍മസാല വില്പനക്കാരനായ കബീര്‍ എന്നയാള്‍ക്കെതിരെയും വീട്ടുടമസ്ഥനെതിരെയും കേസെടുത്തു.

പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എന്‍ ബിജോയിയുടെ നേതൃത്വത്തില്‍ എസ്.ഐ എം.വി.കൃഷ്ണന്‍, പി.പി പ്രഭാകരന്‍, ഷിബിന്‍, ബാലചന്ദ്രന്‍, ഇ.എ.റംല, എ.സിന്ധുമോള്‍ എന്നിവരാണ് പുകയില ഉല്പന്ന ശേഖരം പിടികൂടിയത്.

മലയോര മേഖലയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ പാന്‍മസാല ശേഖരം പോലീസ് പിടികൂടുന്നത്.