ടാഗോറിന്റെ നാശം മലയാളത്തില്‍ അഗ്നിപരീക്ഷയായിട്ട് 55 വര്‍ഷം.

രവീന്ദ്രനാഥ ടാഗോറിന്റെ the Wreck എന്ന നോവല്‍ അടിസ്ഥാനമാക്കി തോപ്പില്‍ ഭാസി തിരക്കഥയും സംഭാഷണവും എഴുതി എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത സിനിമയാണ് അഗ്നിപരീക്ഷ.

അസീംകമ്പനിയുടെ ബാനറില്‍ മുഹമ്മദ് അസം എന്ന ആസം ഭായ് നിര്‍മ്മിച്ച സിനിമ 1968 ഡിസംബര്‍-13 നാണ് 55 വര്‍ഷം മുമ്പ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്.

സത്യന്‍, പ്രേംനസീര്‍, ഷീല,ശാരദ, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, ടി.എസ്.മുത്തയ്യ, പട്ടം സദന്‍, പഞ്ചാബി, സി.എ.ബാലന്‍, ടി.ആര്‍.ഓമന, ആറന്‍മുള പൊന്നമ്മ, ശ്രീശുഭ, കെ.എ.വാസുദേവന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ ബംഗാളി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയെ അധികരിച്ചാണ് തോപ്പില്‍ഭാസി തിരക്കഥയും സംഭാഷണവും എഴുതിയത്.

എസ്.ജെ.തോമസ് ക്യാമറയും ബി.എസ്.മണി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.

എസ്.എ.ആര്‍.ബാബു കലാസംവിധാനവും സിനി സോമു പരസ്യവും കൈകാര്യം ചെയ്തു.

ജിയോപിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍. വയലാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ദേവരാജന്‍.

ഗാനങ്ങള്‍-

1-കൈരളീ കൈരളീ കാവ്യകൈരളീ-പി.സുശീല.
2-മുത്തുവാരാന്‍ പോയവരെ-യോശുദാസ്.
3-തിങ്കളും കതിരൊളിയും-പി.സുശീല.
4-ഉറങ്ങിക്കിടന്ന ഹൃദയം-യേശുദാസ്.