കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും മഹത്ഗ്രന്ഥം-എസ്.പി.രമേശന് മാസ്റ്റര്‍.
കരിമ്പം: വിമോചന സമരത്തെ ഖനനം ചെയ്ത് രചിച്ച മഹത് ഗ്രന്ഥമാണ് കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവുമെന്ന് പു.ക.സ ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി രമേശന് മാസ്റ്റര്‍.

കരിമ്പം കള്‍ച്ചറല്‍ സെന്ററും പു.ക.സ തളിപ്പറമ്പ് മേഖല പിജി വായനാ കൂട്ടവും റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ് ഭരണവും വിമോചന സമരവും ഒരു ചരിത്രാന്വേഷണം എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഡോ.കെ.വി.വിനോദ് കുമാര്‍ പ്രഭാഷണം നടത്തി.
കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥകര്‍ത്താവ് ഡോ.പി.എം.സലിം മറുപടി പ്രസംഗം നടത്തി.
കെ.രജിത് കുമാര്‍ സ്വാഗതവും സി.രാഹുല്‍ നന്ദിയും പറഞ്ഞു.
