ചെറുതാഴം രാഘവപുരം സഭായോഗം വാര്‍ഷിക സഭ സമാപനം ഇന്ന്, കുമ്മനം മുഖ്യാതിഥി

പിലാത്തറ: ശ്രീരാഘവപുരം സഭായോഗത്തിന്റെ വാര്‍ഷിക സഭയുടെ സമാപന സമ്മേളനം 28 നാളെ രാവിലെ 10 മണിക്ക് കണ്ണിശ്ശേരി കാവില്‍ നടക്കും.

വാരണക്കോട ഗോവിന്ദന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.

നടുവില്‍ മഠം അച്യുത ഭാരതി സ്വാമികള്‍ അനുഗ്രഹഭാഷണം നടത്തും.

മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യാതിഥി ആയിരിക്കും.

എം.കെ.രാഘവന്‍ എം.പി, നന്ദകുമാര്‍ ശര്‍മ്മ, മധു മരങ്ങാട്, കുഞ്ഞി മാധവന്‍ കനകത്തിടം, കെ.പി.മധുസൂദനന്‍, കെ.സി.കേശവന്‍ നമ്പുതിരി, ഡോ. ഒ.സി.കൃഷ്ണന്‍ നമ്പൂതിരി മാടത്തില്‍, മല്ലിശ്ശേരി ഈശാനന്‍ നമ്പൂതിരി എന്നിവര്‍ സംസാരിക്കും.