നഗരസഭ പൊളിക്കാന്‍ ഉത്തരവിട്ടു, ആളെ കിട്ടുന്നില്ലെന്ന് ഉടമ-

തളിപ്പറമ്പ്: നഗരസഭ അനധികൃതമെന്ന് കണ്ടെത്തി പൊളിച്ചുനീക്കാന്‍ ഉത്തരവ് നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് നഗരസഭ ചെയര്‍പേഴ്‌സന്‍.

തളിപ്പറമ്പ് നഗരസഭയില്‍ പഴയ14-ാം   വാര്‍ഡില്‍ ഹോണ്ട ഷോറൂം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മൂന്നാംനിലയില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് ഹാള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് നഗരസഭ നോട്ടീസ് നല്‍കിയിരുന്നത്.

ഈ കെട്ടിടത്തിലാണ് ജൂലായ് ഒന്നിന് നഗരസഭ ചെയര്‍പേഴ്‌സന്‍ പുതിയ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത്.

അനധികൃതമെന്ന് കണ്ടെത്തിയ ഹാള്‍ പൊളിച്ചുനീക്കാന്‍ ആളെ കിട്ടുന്നില്ലെന്നാണ് രത ഉടമയുടെ വാദം.