മാതമംഗലം: മാതമംഗലം ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂര്‍ പഞ്ചായത്തുകളില്‍ പത്താം തരം, പ്ലസ്ടു യില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.
മാതമംഗലം വ്യാപാരഭവനില്‍ നടന്ന അനുമോദന യോഗം വി.കുഞ്ഞികൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് എ.പ്രേംജി അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ എം.പി.ഉണ്ണികൃഷ്ണന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ജയരാജ്, രാജേഷ് മല്ലപ്പള്ളി, എന്‍.വി.ശ്രീനിവാസന്, ജോസഫ് കട്ടത്തറ, എരമം-കുറ്റൂര്‍ പഞ്ചായത്ത് മെമ്പര്‍ എം.ശാന്തകുമാരി, ജെയ്സണ്‍ പൂത്തേട്ട്, കെ.പി.മുരളീധരന്, ശ്രീധരന്ആലന്തട്ട, അക്ഷയ് പറവൂര്‍, കെ.പ്രേമരാജന്‍, സുധീര്‍ പാണപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി വി.കെ.വി.രമേശന് മാസ്റ്റര്‍ സ്വാഗതവും ടി.എം.സദാനന്ദന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.