കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് പരിക്കേറ്റു.

തളിപ്പറമ്പ്: കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ചെറുതാഴം പിലാത്തറയിലെ മേലത്തില്‍ വീട്ടില്‍ എം.അബ്ദുള്‍ അസീസിനാണ്(39)പരിക്കേറ്റത്.

ജൂണ്‍-24 ന് രാവിലെ 10.10 ന് തളിപ്പറമ്പ് ടാഗോര്‍വിദ്യാനികേതന്‍ സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം.

അബ്ദുല്‍അസീസ് തളിപ്പറമ്പ് ഭാഗത്തേക്ക് കെ.എല്‍-59-ഇസഡ് 5845 സ്‌ക്കൂട്ടറില്‍ വരുമ്പോള്‍ അള്ളാംകുളം ഭാഗത്തുനിന്നും അശ്രദ്ധയിലും അജാഗ്രതയിലും മനുഷ്യജീവന് അപകടം വരുത്തുന്ന വിധത്തില്‍ ഓടിച്ചുവന്ന കെ.എല്‍-58-എ.എല്‍-8018 നമ്പര്‍ കാര്‍ സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

തെറിച്ചുവീണ അബ്ദുള്‍ അസീസിന്റെ ഇടതുകാലിന്റെ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റു.

കാറോടിച്ച എടക്കോത്തെ ജൂഹിന ജനാര്‍ദ്ദനന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.