ധര്‍മ്മശാലയില്‍ എം.ഡി.എം.എ വലിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എ വലിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.

ധര്‍മ്മശാല സ്‌നേക്ക്പാര്‍ക്കിന് സമീപം കുഴിച്ചാലില്‍ ബംഗളാപറമ്പില്‍(റോജി നിവാസ്)ഭരതന്റെ മകന്‍ ബി.പി.രഞ്ജിത്ത്(35),

മൊറാഴ മുതിരക്കാല്‍ ഷാല്‍വിന്‍ നിവാസില്‍ ക്രിസ്റ്റിയുടെ മകന്‍ നിക്‌സണ്‍ ജോണ്‍(36)

എന്നിവരെയാണ് ഇന്നലെ രാത്രി(ജൂണ്‍-27) 9.15 ന് എം.ഡി.എം.എ വലിച്ചുകൊണ്ടിരിക്കെ പോലീസ് പിടികൂടിയത്.

മുതിരക്കാല്‍ ശ്രീലക്ഷ്മി ഇന്‍ഡ്‌സ്ട്രീസിന് സമീപം പൊതു റോഡരികില്‍ വെച്ച് ഇരുവരും ഗോളാകൃതിയിലുള്ള ഗ്ലാസ് പൈപ്പ് ബര്‍ണറും ലൈറ്ററും ഉപയോഗിച്ച് എം.ഡി.എം.എ വലിച്ചുകൊണ്ടിരിക്കെ

തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എ.എസ്.ഐമാരായ സിപി.സജിമോന്‍, അനില്‍കുമാര്‍, വിജു മോഹന്‍, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

ഇരുവരുടെയും പേരില്‍ പോലീസ് കേസെടുത്തു.