പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഈ മാസം വിരമിക്കുന്ന എസ് ഐ കെ.പി.ശ്രീധരന് കേരള പോലീസ് ഓഫീസര്‍ അസോസിയേഷനും കേരള പോലീസ് അസോസിയേഷനും സംയുക്തമായി യാത്രയയപ്പ് നല്കി.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയല്‍ ഐപിഎസ് ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഡീഷണല്‍ എസ്.പി. എന്‍.ആര്.ജയരാജ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്, പയ്യന്നൂര്‍ ഡിവൈ.എസ്.പി പി.എല്‍.ബൈജു,
പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ പി.ബിനു, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി എന്‍.വി.രമേശന്, കേരള പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്, എസ് ഐ മാരായ ഷറഫുദ്ദീന്, അനുശ്രീ എന്നിവര്‍ പ്രസംഗിച്ചു.