എരമം കടയക്കര മഖാം ഉറൂസ് തുടങ്ങി.
മാതമംഗലം: ചരിത്രപ്രസിദ്ധമായ എരമം കടയക്കര മളാം ഉറൂസ് ആരംഭിച്ചു. ഉറൂസിന് തുടക്കംകുറിച്ച് കടയക്കര മുസ്ലിം ജുമാഅത്ത് പ്രസിഡന്റ് കെ.പി.യൂസുഫ് സാഹിബ് പതാക ഉയര്‍ത്തി.

5 ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് 12 ന് സമാപിക്കും. ഉത്തരമലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കടയക്കര മഖാം ജാതി-മത വ്യത്യാസമില്ലാതെ ആയിരക്കണക്കിനാളുകളുടെ ആശാകേന്ദ്രമാണ്.
ഇന്ന് രാത്രി 7 ന് നടക്കുന്ന സമ്മേളനം സി.എം ബഷീര്‍ സഖാഫി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത വാഗ്മി ശാക്കിര്‍ ദാരിമി വളക്കൈ പ്രഭാഷണം നടത്തും. സയ്യിദ് സ്വഫിയ്യുള്ളാഹി ജമലുല്ലൈലി സ്വലാത്ത് മജ്ലിസിന് നേതൃത്വം വഹിക്കും.
9 ന് വെള്ളിയാഴ്ച്ച ജുമുഅ നിസ്ക്കാരാനന്തരം നടക്കുന്ന പേരൂല്‍ മക്ബറ സിയാറത്തിന് സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി ഹാജിമുക്ക് നേതൃത്വം നല്‍കും.
10 ന് ശനിയാഴ്ച്ചരാത്രി 7 ന് നടക്കുന്ന ജസലാലിയ്യ റാത്തീബിന് ശിഹാബുദ്ധീന്‍ മൗലവി ചെറുപുഴ നേതൃത്വം നല്‍കും. 11 ന് ഞായറാഴ്ച്ച രാവിലെ 10 ന് ഖത്തം ദുആ സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങള്‍ മാട്ടൂലിന്റെ നേതൃത്വത്തില്‍ നടക്കും.
ഉച്ചക്ക് 1 മണിക്ക് അന്നദാനം. രാത്രി 7 ന് സമാപന സമ്മേളനവും കൂട്ടുപ്രാര്‍ത്ഥനയും തുടര്‍ന്ന് മദനീയം മജ്ലിസിന് ലത്തീപ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും. ഫെബ്രുവരി 12 ന് ഉച്ചക്ക് 1 മണിക്ക് നടക്കുന്ന മൗലീദ് പാരായണത്തിന് സയ്യിദ് സൈഫുല്ല അല്‍മശ്ഹൂര്‍ നേതൃത്വം നല്‍കും.
