തളിപ്പറമ്പില്‍ തലക്കടിക്കും ബോര്‍ഡുകള്‍ നിരവധി-കുലുക്കമില്ലാതെ അധികൃതര്‍.
തളിപ്പറമ്പ്: തളിപ്പറമ്പിലെ നടപ്പാതകളില്‍ തലക്കടിക്കും ബോര്‍ഡുകള്‍ വ്യാപകം.

താലൂക്ക് ഓഫീസിന്റെയും മെയിന്‍ റോഡിന്റെയും നടപ്പാതകളിലാണ് കാല്‍നടക്കാരുടെ തലക്കടിക്കുന്ന ബോര്‍ഡുകള്‍ തൂങ്ങിക്കിടക്കുന്നത്.
ഇതില്‍ പലതും ആഴ്ച്ചകള്‍ക്ക് മുമ്പേതന്നെ കഴിഞ്ഞ പരിപാടികളുടേതാണെന്നതാണ് രസകരം.
നേരത്തെ നഗരസഭ-പൊതുമാരാമത്ത് അധികൃതര്‍ ഇത്തരം ജനദ്രോഹ ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ പണ്ടേത്തതിനേക്കാള്‍ രൂക്ഷമായി വിവിധ സംഘടനകള്‍ മല്‍സരിച്ച് തലക്കടിക്കും ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കയാണ്.
നേരത്തെ ടൗണ്‍സ്‌ക്വയര്‍ പരിസരത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാം കുത്തഴിഞ്ഞ നിലയിലാണ്.
നടപ്പാതകളില്‍ മരപ്പട്ടികകള്‍ അടിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
