മധുരപ്പതിനേഴ് തികഞ്ഞിട്ട് 49 വര്‍ഷം.

പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ 70 കളിലും എണ്‍പതുകളിലും ചെയ്ത സിനിമകള്‍ ഭൂരിഭാഗവും യുവത്വത്തിന്റെ തമാശകളും എടുത്തുചാട്ടവുമാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.

49 വര്‍ഷം മുമ്പ് ഡോ.ബാലകൃഷ്ണന്റെ രചനയില്‍ ജയ്മാരുതിക്ക് വേണ്ടി ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയാണ് മധുരപ്പതിനേഴ്.

1975 ഫെബ്രുവരി 21 നാണ് സിനിമ റിലീസ് ചെയ്തത്. രാഘവനനും സുധീറുമായിരുന്നു നായകന്‍മാര്‍.

അടൂര്‍ഭാസി, കെ.പി.ഉമ്മര്‍. ശങ്കരാടി. പറവൂര്‍ ഭരതന്‍, ആലുംമൂടന്‍, സുമിത്ര, ശ്രീലത,ഗോവിന്ദന്‍കുട്ടി, മീന എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് എ.ടി.ഉമ്മര്‍. ജിയോ, രാജു, അസോസിയേറ്റഡ് ഫിലിംസ് എന്നിവരാണ് വിതരണക്കാര്‍. ക്യാമറ-ടി.എന്‍.കൃഷ്ണന്‍കുട്ടിനായര്‍, എഡിറ്റിംഗ് എം.എന്‍.അപ്പു.

ഗാനങ്ങള്‍-

1-അജ്ഞാതപുഷ്പമേ-യേശുദാസ്.
2-അനന്തപുരം കാട്ടിലെ-യേശുദാസ്, ബ്രഹ്‌മാനന്ദന്‍.
3-മല്‍സരം മല്‍സരം-യേശുദാസ്, എസ്.ജാനകി.
4-പുഷ്പങ്ങള്‍ ഭൂമിയിലെ-ബ്രഹ്‌മാനന്ദന്‍, ബി.വസന്ത.
5-രാഗമായ് ഞാന്‍ വിരുന്നുവരാം-മാധുരി.
6-ഉദയകാഹളം-എ,ടി.ഉമ്മര്‍.
7-ഉപരോധം കൊണ്ടു നാം-എസ്.ജാനകി.