തൃച്ചംബരം ഉല്‍സവം കൊടിയേറി-ഇനി 14 ദിവസം രാമ-കൃഷ്ണലീലകള്‍.

തളിപ്പറമ്പ്: മലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറി.

രാമ-കൃഷ്ണ ലീലകളുടെ 14 ദിനരാത്രങ്ങളാണ് ഇനി തളിപ്പറമ്പില്‍.

ഉച്ചക്ക് ഒന്നോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തി കൊടിയേറ്റ് നിര്‍വഹിച്ചത്.

പുലര്‍ച്ച ഒന്നോടെ മഴൂര്‍ ബലഭദ്ര സ്വാമി ക്ഷേത്രത്തില്‍നിന്ന് ബലരാമന്റെ തിടമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.

തുടര്‍ന്ന് രണ്ടോടെ പൂക്കോത്ത് നടയില്‍ രാമകൃഷ്ണന്‍മാരുടെ ബാലലീലകളായി തിടമ്പുനൃത്തം അരങ്ങേറും.

20-ന് വൈകീട്ട് കൂടിപ്പിരിയല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും.

ഉല്‍സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടക്കും.