കോവിഡ് കാലത്ത് ലോകത്തില്‍ ജനതയെ വിലകൂട്ടി ദ്രോഹിച്ചത് മോദിഭരണകൂടം മാത്രം-കാരായി രാജന്‍-

തളിപ്പറമ്പ്: കോവിഡ് കാലത്ത് ലോകത്തൊരിടത്തും ഭരണാധികാരികള്‍ ജനതയെ വിലവര്‍ദ്ധിപ്പിച്ച് പീഢിപ്പിച്ചിട്ടില്ലെന്നും, നരേന്ദ്രമോദിക്ക് മാത്രമേ അതിന് കഴിഞ്ഞിട്ടുള്ളൂവെന്നും സി.പി.എം.ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍.

തളിപ്പറമ്പില്‍ സി.പി.എം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍സ്‌ക്വയറില്‍ സംഘടിപ്പിച്ച ജനകീയധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയേക്കാള്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യം ഇന്ത്യ മാത്രമാണെന്നുംഅദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ദ്ധനയുണ്ടായപ്പോള്‍ കാളവണ്ടി സമരം നടത്തിയ ബി.ജെ.പി 50 രൂപയായി വില കുറക്കുമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.സന്തോഷ്, കെ.കൃഷ്ണന്‍, പി.മുകുന്ദന്‍, ഒ.സുഭാഗ്യം, കെ.ദാമോദരന്‍ മാസ്റ്റര്‍, ടി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.