ഷാദ് ഷാഹുല്‍ മഹീദും മുഹമ്മദ് അജ്മലും എം.ഡി.എം.എക്കാരായി. 35 ഗ്രാം പിടിച്ചെടുത്തു.
പഴയങ്ങാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

രാമന്തളി അമ്പലപ്പാറ ബിലാല്‍ പള്ളിക്ക് സമീപത്തെ പൊന്നിച്ചി വീട്ടില്‍ മുഹമ്മദ് അജ്മല്‍(20), മാടായി ഇട്ടമ്മല്‍ പുതിയങ്ങാടി പി.ജെ.എച്ച്.എസിന് സമീപത്തെ മണ്ണന്‍ ഹൗസില്‍ ഷാജ് ഷാഹുല്‍ ഹമീദ്(18) എന്നിവരെയാണ് പഴയങ്ങാടി ഇന്‍സ്പെക്ടര്‍ എ.അനന്തകൃഷ്ണന് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 8.40 ന് എഴോം മുട്ടുക്കണ്ടിയില് വെച്ചാണ് 0.35 ഗ്രാം എം.ഡിഎം.എ സഹിതം ഇവര്‍ പിടിയലായത്.
ഇവര്‍ സഞ്ചരിച്ച കെ.എല്‍-13 എ.എ-5097 സ്ക്കൂട്ടറും പോലീസ് പിടിച്ചെടുത്തു.
വാഹനത്തില്‍ സഞ്ചരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
