ജോലിതേടിയെത്തിയ അതിഥിതൊഴിലാളി അസ്വസ്ഥനായി-ചികില്‍സയിലിരിക്കെ മരിച്ചു.

തളിപ്പറമ്പ്: ജോലിതേടിയെത്തിയ അതിഥി തൊഴിലാളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നടത്തിക്കൊണ്ടിരിക്കെ മരിച്ചു.

ഛത്തീസ്ഗഡ് ഡൈജാബാര്‍ സ്വദേശി സുമന്‍ ടിഗ്ഗ(28) ആണ് മരിച്ചത്.

പന്നിയൂര്‍ പൂവ്വത്തെ വെട്ടിപ്ലാവില്‍ വീട്ടില്‍ വി.ടി.ബിനോയുടെ വെല്‍ഡിംഗ് സ്ഥാപനത്തിലേക്ക് ജോലിക്ക് ചേരാന്‍
കഴിഞ്ഞ 5 ന് രാത്രി 11 മണിയോടെയാണ് ഇയാള്‍ പൂവ്വത്ത് എത്തിയത്.

മറ്റ് തൊഴിലാളികല്‍ക്കൊപ്പം റൂമിലേക്ക് പോയ സുമന്‍ടിഗ്ഗ രാവിലെ കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി കണ്ടതോടെയാണ് ബിനോയും മറ്റ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ കണ്ണൂരിലെ മാനസികരോഗ വിദഗ്ദ്ധന്‍ ഡോ.ശിവരാമകൃഷ്ണനെ കാണിച്ചത്.

അക്രമസ്വഭാവം കാണിക്കുന്ന നിലയായതിനാല്‍ താണയിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നടത്തിക്കൊണ്ടിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് മരണപ്പെട്ടത്.

അമിതമായി മദ്യപിക്കുന്ന ആളുകള്‍ക്ക് മദ്യം കിട്ടാതാവുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയായിരിക്കാം മനോനില തെറ്റാന്‍ ഇടയാക്കിയതെന്നാണ് ഡോക്ടര്‍ പറയുന്നത്.