പോക്‌സോ കേസില്‍ നീചന്‍ നാരായണന്‍ അറസ്റ്റില്‍
രണ്ടാം തവണയും പീഡിപ്പിക്കാന്‍ എത്തിയപ്പോള്‍ കുടുങ്ങി.
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു.

നരിക്കോട് സ്വദേശി നാരായണന്‍(65) നേയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം.
വീട്ടില്‍ ആരുമില്ലാത്ത നേരത്ത് രാവിലെ പതിനൊന്നോടെ എത്തിയ നാരായണന്‍ കുട്ടിയെ പീഡിപ്പിച്ച് തിരിച്ചു പോയ ശേഷം 12.30ന്
വീണ്ടും പീഡിപ്പിക്കാന്‍ എത്തിയപ്പോള്‍ കുട്ടിയുടെ ബന്ധുവായ സ്ത്രീ കണ്ടതോടെയാണ് സംഭവം പുറത്തായത്.
