ഫര്‍ഹാന്‍ മുണ്ടേരി ഉള്‍പ്പെടെ 65 കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
പരിയാരം: ദേശീയപാതയില്‍ പ്രകടനം നടത്തി വാഹനഗതാഗതം തടസപ്പെടുത്തിയതിന് 65 കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കതിരെ പരിയാരം പോലീസ് കേസെടുത്തു.

കെ.എസ്.യു നേതാവ് ഫര്‍ഹാന്‍ മുണ്ടേരി, സുരാഗ്, തസ്ലിം, ഫായിസ്, അഷറഫ് പുളുക്കൂല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 60 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്.
പ്രകടനം നടത്തിയ സംഘം ദേശീയപാതയില്‍ വഴി തടഞ്ഞ് സെല്‍ഫിയെടുത്ത് ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് സന്ദീപ് പാണപ്പുഴയെ മെഡിക്കല്‍ കോളേജ് കാമ്പസിനത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
