ഭാര്യയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

ചെറുപുഴ: സൗന്ദര്യമില്ലെന്നുപറഞ്ഞ് കൂടുതല്‍സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസ്.

അരവഞ്ചാല്‍ ചള്ളച്ചാല്‍ റോഡ് ഓലിയന്‍ വീട്ടില്‍ രഹ്ന റഹ്‌മാന്റെ(28)പരാതിയിലാണ് ഭര്‍ത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരില്‍ ചെറുപുഴ പോലീസ് കേസെടുത്തത്.

2016 മെയ് 8 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരവെ സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ച് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇക്കഴിഞ്ഞ ജൂണ്‍-29 ന് രാത്രി 9 ന് ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ വെച്ച് മര്‍ദ്ദിച്ചപ്പോള്‍ ഭയന്ന് അടുക്കളയിലേക്ക് ഓടിയ രഹ്നയെ പിന്നാലെ വന്ന് അമ്മിക്കുട്ടികൊണ്ട് വലത് കൈക്കും നടുവിനും മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.