പിണറായി ഭരണത്തില്‍ സമസ്ത മേഖലയിലും ദുരിതം : രമ്യ ഹരിദാസ്

കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം സമസ്ത മേഖലയിലും പരാജയമാണെന്നും ഈ ഭരണം സാധാരണക്കാരനും സര്‍ക്കാര്‍ ജീവനക്കാരനും ദുരിതവും ബാധ്യതയായിരിക്കുകയാണെന്നും മുന്‍ എം പി രമ്യ ഹരിദാസ്.

ചക്കരക്കല്ലില്‍ ഉമ്മന്‍ ചാണ്ടി നഗറില്‍ നടന്ന കേരള എന്‍ജിഒ അസോസിയേഷന്‍ 49-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു രമ്യ ഹരിദാസ്.

ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. മുഹമ്മദ് ഫൈസല്‍, എം.കെ. മോഹനന്‍, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.മോഹനന്‍, ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പസിഡന്റ് കെ.ഒ.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി വി.സത്യന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ വി.ആര്‍.സുധീര്‍ കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. അബ്ദുള്ളയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റഖ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ട്രഷറര്‍ തോമസ് ഹെര്‍ബിറ്റ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി.എസ്. ഉമാശങ്കര്‍, കെ.കെ. രാജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറിമാരായ എം.പി.ഷനീജ്, കെ.പി.വിനോദ് അടിമാലി, വി.പി.ബോബന്‍, രാജേഷ് കമല്‍, കെ.പ്രദീപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോ. സെക്രട്ടറി എന്‍.കെ. രത്‌നേഷ് സ്വാഗതവും ജോ. സെക്രട്ടറി സി.നജ്മ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ജില്ലാ വൈസ് പ്രസിഡന്റ്് പി.വി. വിനോദിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം.ജാഫര്‍ ഖാന്‍ സംഘടനാ ചര്‍ച്ച നയിച്ചു. ജില്ലാ ജോ.സെക്രട്ടറി പി.പ്രദീപന്‍ സ്വാഗതവും ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ എ.എന്‍.ജയശ്രീ നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന യാത്രയയപ്പ് സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.ശ്രീകാന്തിന്റെ അധ്യക്ഷതയില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

അഡ്വ.ഇ.ആര്‍.വിനോദ്, കെ.പി.ഗിരീഷ് കുമാര്‍, യു.കെ.ബാലചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍, ടി.വി.ഫെമി, ഇ.കെ. ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ നാരായണന്‍കുട്ടി മനിയേരി, എസ് അബ്ദുല്‍ സലാം എന്നിവര്‍ക്ക് യാത്രയയപ്പും മികച്ച വില്ലേജ് ഓഫീസര്‍ ആയി തെരഞ്ഞെടുത്ത വെള്ളൂര്‍ വില്ലേജ് ഓഫീസര്‍ എം.സുധീര്‍കുമാറിന് അനുമോദനവും നല്‍കി.

ജില്ലാ ജോ. സെകട്ടറി എം.എന്‍.ലക്ഷ്മണന്‍ സ്വാഗതവും കെ.അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു.

ജില്ലാ പ്രസിഡന്റായി കെ വി മഹേഷിനെയും സെക്രട്ടറിയായി വി.സത്യനെയും ട്രഷററായി വി.ആര്‍.സുധീര്‍കുമാറിനെയും സമ്മേളനം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ ഇ.പി.അബ്ദുള്ള, പി.വി.വിനോദ്, ടി നാരായണന്‍,
കെ.ശ്രീകാന്ത്, ജോ. സെക്രട്ടറിമാര്‍-സി.നജ്മ, എന്‍.കെ.രത്‌നേഷ്, പി.പ്രദീപന്‍, എം.എന്‍.ലക്ഷ്മണന്‍, ജില്ലാ വനിത ഫോറം കണ്‍വീനര്‍:
എന്‍.ജയശ്രീ

ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍ :

1. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം വൈകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസം അനുവദിക്കുക.

2. പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരോടുള്ള സര്‍ക്കാറിന്റെ ചിറ്റമ്മ നയം അവസാനിപ്പിക്കുക.

3. മെഡിസെപ്പ് ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
4. സര്‍വീസില്‍ നീതി നിഷേധിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കുവാനുള്ള അവകാശം പുനസ്ഥാപിക്കുക.

5. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുകയും ക്ഷാമബത്ത, ശമ്പളപരിഷ്‌കരണം എന്നിവയുടെ കുടിശ്ശിക അനുവദിക്കുകയും ചെയ്യുക.

6. വിലക്കയറ്റം തടയുക