കണ്ണൂര്‍ അര്‍ബന്‍ നിധിക്കതിരെ പിന്നെയും കേസ്. മലപ്പുറം സ്വദേശിയുടെ 29,12,000 തട്ടിയെടുത്തു.
കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി മലപ്പുറം സ്വദേശിയില്‍ നിന്നും 29,12,000 രൂപ തട്ടിയെടുത്തതായി പരാതി, ആറുപേര്‍ക്കെതിരെ കേസെടുത്തു.
മലപ്പുറം കെ.പുരത്തെ വെളുവില്‍ വീട്ടില്‍ പി.അനൂപാണ്(56) തട്ടിപ്പിന് ഇരയായത്.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് 2021 ഡിസംബര്‍ 31 മുതല്‍ 2022 നവംബര്‍ 16 വരെയുള്ള കാലയളവിലാണ് പണം നിക്ഷേപിച്ചത്.
എപ്പോള്‍ വേണമെങ്കിലും പണംപിന്‍വലിക്കാമെന്ന്
വ്യവസ്ഥ ചെയിരുന്നുവെങ്കിലും പണമോ പലിശയോ ലഭിച്ചില്ലെന്നാണ് പരാതി.
കണ്ണൂര്‍ അര്‍ബന്‍ നിധി അസി.മാനേജര്‍ ജീന, ഡയരക്ടര്‍മാരായ ഗഫൂര്‍, ആന്റണി, ഷൗക്കത്തലി, ഷൈജു, ജനറല്‍ മാനേജര്‍ ചന്ദ്രന്‍ എന്നിവരുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
നിരവധിപേരില്‍ നിന്ന് പണം തട്ടിയതിന് അര്‍ബന്‍ നിധിക്കെതിരെ കേസുകള്‍ നിലവിലുണ്ട്.