രാജ്ഭവന്‍ മാര്‍ച്ച്: വ്യാപാരികള്‍ വിളംബര ജാഥ നടത്തി

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട വ്യാപാരമേഖലയിലെ കുത്തക വല്‍ക്കരണത്തിനെതിരെയും

കെട്ടിട വാടക ഇനത്തില്‍ 18% ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെയും വ്യാപാരദ്രോഹ നടപടിക്കെതിരെയും

നവംബര്‍ 7-ന് വ്യാഴാഴ്ച സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട്

തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് നഗരത്തില്‍ വിളംബര ജാഥ നടത്തി.

തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജനറല്‍ സെക്രട്ടറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി.