അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പെരുമ്പടവ്: അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ഇപ്പോഴത്തെ മാനേജരുമായ ഇ.വി.ചന്ദ്രന്‍ മാസ്റ്ററുടെ  (കെ.എസ്.എസ്.പി.എ എരമം-കുറ്റൂര്‍ മണ്ഡലം പ്രസിഡന്റ് )

ഭാര്യയും കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ സീനിയര്‍ അധ്യാപികയുമായ കെ.ബിന്ദു(52) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചരക്കും 6.45 നും ഇടയിലായിരുന്നു സംഭവം.

വീടിന് തൊട്ടടുത്ത ഷെഡ്ഡിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

മക്കള്‍: കിരണ്‍ ചന്ദ്രന്‍ (സബ് ലെഫ്റ്റനന്റ്,ഏഴിമല നേവല്‍ അക്കാദമി ), കെ.കീര്‍ത്തന.

മരുമകന്‍: അരുണ്‍ കെ പവിത്രന്‍ (ഡിസിപി കോഴിക്കോട് ).

മാതാവ്:ശ്രീദേവി കോളിയാട്ട്. സഹോദരങ്ങള്‍: കെ.പുഷ്പ (ഏളയാട് ), സുരേഷ് കോളിയാട്ട് (ബിസിനസ് യു.എ.ഇ), ലേഖ (മാനേജര്‍ കെ.എസ്.എഫ്.ഇ തളിപ്പറമ്പ്).

മൃതദേഹം ഇന്ന് (10-12-2024)ന് ഉച്ചക്ക് 12 മണി മുതല്‍ കരിപ്പാല്‍ എസ് വി യു പി സ്‌കൂളിലും ശേഷം ഭവനത്തിലും പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 4 മണിക്ക് കരിപ്പാല്‍ പൊതുശ്മമശാനത്തില്‍ സംസ്‌ക്കരിക്കും.