യുവാവ് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍.

ആലക്കോട്: ആലക്കോട് വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.

കൊളച്ചേരി നാലാം പീടിക സ്വദേശി ഹസീബ്(28) ആണ് മരണപ്പെട്ടത്. (സുബൈദ ഹോട്ടല്‍ കമ്പില്‍ ).

വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ഇവിടെ എത്തിയവരാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.

ഹംസ-ഹലീമ ദമ്പതികളുടെ മകനാണ്.

ഭാര്യ: മുനീറ.

സഹോദരങ്ങള്‍:ഹസീന, ഹമീദ ഹാഷിര്‍.