മഞ്ഞയെ വെള്ളപൂശാനുള്ള സ്ഥാപിതതാല്‍പര്യക്കാരുടെ നീക്കം നഗരസഭ പൊളിച്ചു.

തളിപ്പറമ്പ്: സ്ഥാപിത താല്‍പര്യക്കാരുടെ നുണപ്രചാരണം തള്ളി കര്‍ശന നടപടികളുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ് നഗരത്തെ ബാധിച്ച മഞ്ഞപ്പിത്ത വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ നുണപ്രചാരണം നടത്തിയ ചില സ്ഥാപിതതാല്‍പര്യക്കാരുടെ വാദമാണ് തളിപ്പറമ്പ് നഗരസഭയും പൊതുസമൂഹവും ആരോഗ്യവകുപ്പും തള്ളിക്കളഞ്ഞത്.

സ്ഥാപിതതാല്‍പര്യക്കാരുടെ വെള്ളപൂശല്‍ നുണ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് നഗരസഭാ അധ്യക്ഷ മുര്‍ഷിത കൊങ്ങായി അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത്  കര്‍ശനമായ നടപടികള്‍ പ്രഖ്യാപിച്ചത്.

തളിപ്പറമ്പിന്റെ നയം രൂപീകരിക്കുന്നത് തങ്ങളാണെന്ന വെള്ളപൂശല്‍ക്കാരുടെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ തീരുമാനം.

2024 മെയ് മുതല്‍ നഗരസഭാപരിധിയില്‍ ആകെ 363 കേസുകളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ 3 രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം മാത്രം 84 കേസുകള്‍ ഉണ്ടായി എന്നത് രോഗ പകര്‍ച്ചയുടെ ഗൗരവം വര്‍ദ്ധിക്കുന്നതായി യോഗം വിലയിരുത്തി.

എന്ന നഗരസഭയുടെ പത്രക്കുറിപ്പ് പത്തില്‍താഴെ പേര്‍മാത്രം ചികില്‍സയില്‍ കഴിയുന്നു എന്ന മട്ടിലുള്ള വെള്ളപൂശല്‍കാരുടെ നുണപ്രചാരണമാണ്  പൊളിച്ചത്.

 മഞ്ഞപ്പിത്തവ്യാപനത്തിന്റെ ഗുരുതരാവസ്ഥ ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു.

തട്ടുകടകള്‍ താല്‍ക്കാലികമായി നിരോധിക്കണമെന്ന വാര്‍ത്തയിലെ നിര്‍ദ്ദേശം ഇന്ന് ചേര്‍ന്ന യോഗം അംഗീകരിക്കുകയായിരുന്നു.

കുടിവെള്ളം വിതരണം ചെയ്യുന്ന എല്ലാ സ്വകാര്യ ഏജന്‍സികളുടെയും പ്രവര്‍ത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധിക്കുകയും ചെയ്തു.
ഭക്ഷണം ഉണ്ടാക്കുകയും വില്ലന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ നിര്‍ബ്ബന്ധമായും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം മാത്രം ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചു.

നഗരസഭ പരിധിയിലെ തട്ടുകടകള്‍ 2025 ജനുവരി 5 വരെ ഒരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. എന്ന നഗരസഭയുടെ തീരുമാനം രോഗത്തിന്റെ ഗൗരവാവസ്ഥക്ക് അടിവരയിടുകയാണ്.