അടിയന്തിര നടപടിയുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: ഉടന്‍ പരിഹാരവുമായി തളിപ്പറമ്പ് നഗരസഭഫാ അധികൃതര്‍ മാതൃകയായി.

മന്ന-ചിന്‍മയറോഡിനോട് ചേര്‍ന്ന് അടുത്തിടെ നിര്‍മ്മിച്ച ഓവുചാലിന് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബ് ഇടാത്തതിനാല്‍ വാഹനങ്ങളും അതോടൊപ്പം കാല്‍നടയാത്രക്കാരും നിത്യനേ

ഓവുചാലില്‍ വീണ് അപകടത്തില്‍ പെടുന്ന അവസ്ഥയെക്കുറിച്ച് തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗത്തിന്റെ ഇടപെടല്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഡിസംബര്‍-23 ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

അടിയന്തിര നടപടി ഉണ്ടാവുമെന്ന് തളിപ്പറമ്പ് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ പ്രതികരിച്ചിരുന്നു.

പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അദ്ദേഹം നടത്തിയ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് കൃസ്തുമസ് ദിനത്തില്‍ തന്നെ  ഓവുചാലിന്
സ്‌ളാബ് സ്ഥാപിക്കാനുള്ള പണി ആരംഭിച്ചു.