കെ.സി.സലീം കണ്ണൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു.
കണ്ണൂര്‍: കെ.സി ന്യൂസ് ഓണ്‍ലൈന്‍ ലേഖകനും വളപട്ടണത്തെ സുപ്രീം ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുമായ കെ.സി സലീം (54) കണ്ണൂര്‍ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ചു.
വളപട്ടണത്തെ ബോട്ട്‌ജെട്ടിക്ക് സമീപം തായലെ പീടികയില്‍ വീട്ടില്‍(ഷമീനാസ്)ആണ് താമസം. ഭാര്യ : ഷമീന
മക്കൾ : യാസീൻ, സിനാൻ.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ എം.ആര്‍.എ റസിഡന്‍സി ഹോട്ടലിന്റെ 324-ാം നമ്പര്‍ മുറിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
സാമൂഹ്യസേവനരംഗത്തെ സജീവ സാന്നിധ്യമാണ് കെ.സി.സലീം. കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് വളപട്ടണം മന്ന കബര്‍സ്ഥാനില്‍ നടക്കും.