വി.വി.മധുസൂതനന്‍ പ്രസിഡന്റ്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സഹകരണ കണ്‍സ്യൂമര്‍ സ്‌റ്റോര്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സഹകരണ കണ്‍സ്യൂമര്‍ സ്റ്റോറിന്റെ പ്രസിഡണ്ടായി വി.വി.മധുസൂദനനെ ഐകകണ്ഠമായി തെരഞ്ഞെടുത്തു.

നേരത്തെ മധുസൂദനന്റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കെ.കെ.ഷാജി, ഒ.വി.സീന, കെ.വി.പ്രശാന്ത്, എം.കെ.സജിത് കുമാര്‍, കെ.വി.ദിലീപ്കുമാര്‍, കെ.ശാലിനി, ഉഷാ ഗോപാലന്‍, ടി.രാജന്‍ എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങള്‍.

ലാഭേച്ഛയും കയ്യേറ്റവുമില്ലാതെ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കി വരുന്ന നിശ്ശബ്ദസേവനം തുടരുമെന്ന് ചാര്‍ജെടുത്ത ശേഷം പ്രസിഡന്റ് മധുസൂതനന്‍ അറിയിച്ചു.

2019-24 കാലഘട്ടത്തിലും വി.വി.മധുസൂദനന്‍ തന്നെയായിരുന്നു പ്രസിഡന്റ്.