യുവാവിനെ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.
തളിപ്പറമ്പ്: യുവാവിനെ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.

പരിയാരം തിരുവെട്ടൂര്‍ കാരക്കുണ്ടിലെ വണ്ടിപ്പുര വീട്ടില്‍ ജോയല്‍ ജിതിനാണ്(18)മര്‍ദ്ദനമേറ്റത്.
അദ്വൈത്, അങ്കിത് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ചേര്‍ന്ന് ജനുവരി 3 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 ന് തളിപ്പറമ്പ്
ബസ്റ്റാന്റിന് സമീപത്തെ ന്യൂസ്റ്റൈല്‍ ജിംനേഷ്യത്തിന് താഴെ വെച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
പ്രതികളായ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
