ചേരക്കോഴിക്ക് പുതുജീവന്‍ നല്‍കി വനംവകുപ്പിന്റെ രക്ഷാ പ്രവര്‍ത്തകര്‍.
തളിപ്പറമ്പ്: പ്ലാസ്റ്റിക് പരുത്തി കൊക്കില്‍ കുടുങ്ങിയ ചേരക്കോഴിക്ക് രക്ഷകരായി വനംവകുപ്പ് റെസ്‌ക്യൂവര്‍മാര്‍.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആമ്പല്‍ കുളത്തില്‍ പ്ലാസ്റ്റിക് പരുത്തി കൊക്കില്‍ കുടുങ്ങി ഭക്ഷണം കഴിക്കാനാവാതെ അവശനിലയില്‍ കാണപ്പെട്ട ചേരക്കോഴിയെ(Oriental Darter)
നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ പി.സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം
വനം വകുപ്പിന്റെ റെസ്‌ക്യൂവര്‍മാരായ മലബാര്‍ അവേര്‍നെസ് ആന്റ് റെസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകന്‍ അനില്‍ തൃച്ചംബരവും പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ സുചീന്ദ്രന്‍ മൊട്ടമ്മലും ചേര്‍ന്ന് ദീര്‍ഘനേരത്തെ
പരിശ്രമത്തിനൊടുവില്‍ ചേരക്കോഴിയെ പിടികൂടി കൊക്കില്‍ നിന്നും പ്ലാസ്റ്റിക് പരുത്തി പൂര്‍ണ്ണമായും ഒഴിവാക്കി.
പ്രഥമ ശുശ്രൂഷകള്‍ നല്‍കി അതിനെ കുളത്തിലേക്ക് തന്നെ വിട്ടയച്ചു.