യു.കെ.വിസ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
വെള്ളരിക്കുണ്ട്: ദമ്പതികള്‍ക്ക് യു.കെ. ജോബ് വിസ നല്‍കാമന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
പരപ്പ പന്നിത്തടത്തെ ചോനോത്ത് വീട്ടില്‍ കെ.എം.സുനില്‍കുമാര്‍(35) നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം മാര്‍ത്താണ്ഡം തെരുവുമുക്കിലെ സതീഷ്, ആലപ്പുഴയിലെ സ്വാതി എന്നിവരുടെ പേരിലാണ് കേസ്.
സുനില്‍കുമാറിനും ഭാര്യക്കും ജോബ് വിസ നല്‍കാമെന്ന് പറഞ്ഞ് 2023 ആഗസ്ത് 9 മുതല്‍ പലതവണകളായി പണം കൈപ്പറ്റിയെങ്കിലും വിസയോ പണമോ നല്‍കിയില്ലെന്നാണ് പരാതി.