റോഡിന്റെ പേരില്‍ തര്‍ക്കം, വയോധികനെ മര്‍ദ്ദിച്ചു-യുവാവ് അറസ്റ്റില്‍.

ആലക്കോട്: റോഡിന്റെ പേരില്‍ തര്‍ക്കം, ഗൃഹനാഥനെ മരവടികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

വെള്ളാട് കല്ലൊടിയിലെ പായിക്കാട് വീട്ടില്‍ പി.കെ.ജോസഫ്(അപ്പച്ചന്‍ പായിക്കാടന്‍-63) നെ അര്‍ദ്ധരാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിനാണ് കല്ലൊടിയിലെ കിഴക്കേഭാഗത്ത് ബെന്നിയെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

13 ന് രാത്രി 12 മണിയോടെയാണ് സംഭവം.

ജോസഫ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിലകൊടുത്ത് വാങ്ങിയ സ്ഥലത്തെ റോഡില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് ബെന്നി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് പരാതി.

വധശ്രമത്തിനാണ് കേസെടുത്തത്.

ജോസഫിനെ കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.