എറണാകുളം സ്വദേശിയായ റൂഫിംഗ് തൊഴിലാളി ജോലിക്കിടെ മരിച്ചു.

പരിയാരം: റൂഫിഗ് ജോലിക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണുമരിച്ചു.

എറണാകുളം പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തില്‍ കീഴില്ലം നോര്‍ത്തിലെ(മോസ്‌ക്കോ)കാരാഞ്ചേരി വീട്ടില്‍ സനീഷ് അജയന്‍(37)ആണ് മരിച്ചത്.

തളിപ്പറമ്പ് ഏഴാംമൈല്‍ കാക്കാഞ്ചാലിലെ നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ റൂഫിങ്ങ് ജോലിക്കിടെ ടെറസില്‍ അബോധാവസ്ഥയില്‍ കണ്ട സനീഷിനെ ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

നാളെ ബന്ധുക്കളെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

അജയകുമാര്‍-പരേതയായ സുശീല ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: സുധീഷ്, അഖില്‍.

പെരുമ്പാവൂര്‍ വെങ്ങോലയിലെ അല്ലപ്ര മാര്‍ബില്‍ ജംഗ്ഷനിലെ നക്ലിക്കാട്ട് വീട്ടില്‍ എന്‍.ജി.സന്തോഷിനോടൊപ്പം തളിപ്പറമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു.

പുഷ്പഗിരി തൗഫീഖ് നഗറില്‍ വാടക വീട്ടിലായിരുന്നു താമസം.