പാലിയേറ്റീവ് ദിനത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആര്‍ച്ചി കൈറ്റ്‌സിന്റെ ആദരവ്.
പിലാത്തറ: പാലിയേറ്റീവ് ദിനത്തില്‍ ജീവിതത്തിലെ വിലപ്പെട്ട സമയങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന സമര്‍പ്പണ മനോഭാവമുള്ള സ്വാന്തന പ്രവര്‍ത്തകരെ ആദരിച്ചു.
ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എജുക്കേഷന്റെ നേതൃത്വത്തിലാണ് പിലാത്തറയിലെ സജീവ സാന്നിധ്യമായ പാലിയേറ്റീവ് പ്രവര്‍ത്തകരെ ആദരിച്ചത്.
ദാമോദരന്‍ പാറമേല്‍, ബിന്ന ജാക്വിലിന്‍ സ്റ്റാന്‍ലി, റിയാസ് ഏഴിലോട് എന്നിവരെയാണ് ഉപഹാരങ്ങല്‍ നല്‍കി ആദരിച്ചത്.
ദാമോദരന്‍ പാറമേല്‍ ചെറുതാഴം ബാങ്കിലെ സര്‍വീസ് കാലയളവിന് ശേഷം മുഴുവന്‍ സമയ പാലിയേറ്റീവ് കെയര്‍ സന്നദ്ധപ്രവര്‍ത്തകനും ഐആര്‍പിസിയുടെയും ദയ പരിയാരത്തിന്റെയും സജീവ വളണ്ടിയഖായും പ്രവര്‍ത്തിച്ചുവരുന്നു.
ബിന്ന ജാക്വലിന്‍ സ്റ്റാന്‍ലി പയ്യന്നൂര്‍ ബിഎംഎല്‍പി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രഥമാധ്യാപികയും പൊതുപ്രവര്‍ത്തകയുമാണ്.
ഇപ്പോള്‍ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഴുവന്‍ സമയ വളണ്ടിയറാണ്. റിയാസ് ഏഴിലോട് വിവിധ സ്വന്തന പ്രവര്‍ത്തനങ്ങളും, സേവന പ്രവര്‍ത്തനങ്ങളുമായി പിലാത്തറയിലെ സജീവ സാന്നിധ്യമാണ്.
ആഘോഷവേളകളില്‍ ഭക്ഷണം ബാക്കിയായി വന്നാല്‍ നശിച്ചു പോകാതെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആളുകളിലേക്ക് എത്തിച്ചുനല്‍കുകയാണ് റിയാസ്.
ചടങ്ങിന് ഡയരക്ടര്‍ ഷനില്‍ ചെറുതാഴം, ബിന്ദു സുരേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.