തമ്പാനൂരിലെ ഹോട്ടലില്‍ സഹോദരിയെ കൊലപ്പെടുത്തി സഹോദരന് തൂങ്ങിമരിച്ചനിലയില്‍
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ സഹോദരിയെ കൊലപ്പെടുത്തി സഹോദരന് തൂങ്ങിമരിച്ചനിലയില്‍.
മഹാരാഷ്ട്ര പൂനെ എസ്-2 മടോശ്രീ അപ്പാര്‍ട്ട്മെന്റ് ദത്ത് വിഹാര്‍ സൊസൈറ്റി ഷിക്കാര്‍പ്പൂര്‍ സ്വദേശികളായ ദത്താത്രയ് കോണ്ടിബ ബംനെ(45) മുക്ത(42) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം.
തമ്പാനൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ വിനായക റീജന്‍സിയുടെ മൂന്നാം നിലയിലെ 311-ാം നമ്പര്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്.
17-ന് വൈകുന്നേരം മൂന്നിനാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ക്ഷേത്രദര്‍ശനത്തിനായി വന്നതെന്നാണ് ഹോട്ടലില്‍ പറഞ്ഞത്.
മരിച്ചവരില്‍ സ്ത്രീ ഭിന്നശേഷിക്കാരിയാണെന്നാണ് സംശയിക്കുന്നത്.
ഇന്നലെ രാത്രി 8 ന് രാവിലെ ഭക്ഷണവുമായി വിളിക്കണമെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു.
ഇന്ന് രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ ചായയുമായി എത്തി എത്ര തട്ടിയിട്ടും വാതില്‍ തുറന്നില്ല.
തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ പുരുഷന് തൂങ്ങിമരിച്ച നിലയിലും സ്ത്രീ കിടക്കയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
ഉടന്‍ തന്നെ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരന് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആത്മഹത്യയാണോ അതോ പുരുഷന് സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നോ, അല്ലെങ്കില്‍ മറ്റു ദുരൂഹതകള്‍ വല്ലതുമുണ്ടോ എന്നി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തങ്ങള്‍ അനാഥരാണെന്നും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.