ചെങ്കല്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറാവണം-നൗഷാദ് ബ്ലാത്തൂര്‍.

പയ്യാവൂര്‍:ചെങ്കല്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് അണ്‍ ഓര്‍ഗനൈസിഡ് വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്‌ളാത്തൂര്‍ ആവശ്യപ്പെട്ടു.

ചെങ്കല്‍ മേഖലയില്‍ സംഘടിപ്പിച്ച തൊഴില്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യാവൂര്‍ മണ്ഡലം പ്രസിഡന്റ് രാജേഷ് രാംബേത്ത് അധ്യക്ഷത വഹിച്ചു,ബാബു കുന്നിന്,അനൂപ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: വി സി.ബിജു: (പ്രസിഡന്റ്), കെ റഷീദ് (സെക്രട്ടറി),
സോജന്‍ നെട്ടനാനിക്കല്‍ (ഖജാന്‍ജി )എന്നിവരെ തിരഞ്ഞെടുത്തു.