എരിപുരത്ത് കാറിടിച്ച് വഴിയാത്രകാരി മരിച്ചു.

പഴയങ്ങാടി: എരിപുരത്ത് കാറിടിച്ച് വഴിയാത്രകാരി മരിച്ചു. വി.വി.ഭാനുമതി(58)ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം.

സൊസൈറ്റിയില്‍ പാല്‍ വിതരണം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കവേ ആയിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ സ്ത്രീയെ 200 മീറ്ററോളം വലിച്ചിഴച്ചാണ് കാര്‍ നിന്നത്.

ഭര്‍ത്താവ്: വിശ്വനാഥന്‍.

മക്കള്‍: ലേജു,ലേഖ, ലതിക,ലിജേഷ്. മരുമക്കള്‍: കെ.വി.സന്തോഷ്‌കുമാര്‍(കുഞ്ഞിമംഗലം), എം.വി.സന്തോഷ്‌കമാര്‍(മാതമംഗലം), ഷാമിനി(പയ്യന്നൂര്‍).

സഹോദരങ്ങള്‍:മണി(നീലേശ്വരം) പരേതരായ മധുസൂദനന്‍ , സുധാകരന്‍.

വൈകുന്നേരം 4.30 ന് പൊതുദര്‍ശനം- സംസ്‌കാരം 6 മണിക്ക് മാടായിപ്പാറ പൊതുശ്മശാനം.