എസ്.ഡി.പി.ഐ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡ് ഒന്നര മാസത്തിലധികമായി അടച്ചു പൂട്ടിയതില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് എസ്ഡിപിഐ തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതിഷേധ മാര്‍ച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം എം.ജെ മാത്യു ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എ.ഷുഹൂദ് അധ്യക്ഷത വഹിച്ചു.
പി.എ അബൂബക്കര്‍, ഇബ്രാഹിം തിരുവട്ടൂര്‍, എന്നിവര്‍ പ്രസംഗിച്ചു.
സി. ഇര്‍ഷാദ്, ടി.കെ അഫ്‌സല്‍ കെ.ഇല്യാസ് എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.
പ്രതിഷേധപരിപാടിക്ക് ശേഷം നേതാക്കള്‍ ആശുപത്രി അധികൃതര്‍ക്ക് നിവേദനം നല്‍കി.