മാതമംഗലം ഗവ.ഹൈസ്‌ക്കൂള്‍ 1976-77 ബാച്ച് സ്‌നേഹസംഗമം നടത്തി.

പിലാത്തറ: മാതമംഗലം. ഗവ:ഹൈസ്‌ക്കൂള്‍ 1976-77-എസ്.എസ്.എല്‍.സി ബാച്ചിന്റെ സ്‌നേഹസംഗമം പിലാത്തറ ഗോള്‍ഡന്‍ ഗ്രയിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.

ചെന്നൈ മദ്രാസ് സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാല്‍ ഡോ.ടി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കെ.അരവിന്ദാക്ഷന്‍ അധ്യക്ഷതവഹിച്ചു.

വി.കെ.രമണി അനുസ്മരണ പ്രഭാഷണം നടത്തി.

സുരേന്ദ്രമോഹന്‍ കണ്ടോന്താര്‍, ടി.പി.വിജയലക്ഷ്മി, എ.വി ദാമോദരന്‍, ജി.രാധ, ടി.പി.ജയരാജ, കെ.തമ്പാന്‍ മാതമംഗലം എന്നിവര്‍ പ്രസംഗിച്ചു.

എം.ഉണ്ണികൃഷ്ണന്‍ സ്വാഗതവും സി.പി.കെ.ശ്രീധരന്‍ നന്ദിയും പറഞ്ഞു.

അംഗങ്ങളുടെ കലാപരിപാടികള്‍ളും നടന്നു.

എം.ശോഭന, എം.സി.ഷാജി, എ ബാലകൃഷ്ണന്‍, കെ. ഇന്ദിര, എം.ഐ.നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.